Kerala News

ബാലഗോകുലം പരിപാടിയില്‍ മേയര്‍ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ലെന്ന് വി മുരളീധരന്‍

ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച മാതൃസമ്മേളനത്തില്‍ പങ്കെടുത്ത മേയര്‍ ബീനാ ഫിലിപ്പിനെതിരെ സിപിഎമ്മില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ചില മതങ്ങളുടെ ആചാരങ്ങളെ മാത്രമേ സിപിഎം അംഗീകരിക്കുന്നുള്ളൂ. ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയത് എങ്ങനെ തെറ്റാകുമെന്നും അദ്ദേഹം ചോദിച്ചു.

മേയര്‍ എല്ലാവരുടെയും മേയറാണ്. ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ല. ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയതിനാണോ നടപടി. ചില മതങ്ങളില്‍ വിശ്വസിച്ചാല്‍ നടപടിയില്ല. ചില മതങ്ങളില്‍ വിശ്വസിച്ചാല്‍ നടപടിയെന്നും വി മുരളീധരന്‍ പരിഹസിച്ചു.

ദേശീപാതയിലെ കുഴികളടയ്ക്കുന്നത് നടപ്പിലാക്കുന്ന രീതിയില്‍ അപാകതകളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. റോഡില്‍ കുഴികളുണ്ടാകണമെന്ന നിലപാടില്ല. അതിനെ പിന്തുണയ്ക്കുന്ന ആളുമല്ല. കേരളത്തിലെ മന്ത്രി പറയുന്നത് കേന്ദ്രത്തിന്റെ കുഴി, കേരളത്തിന്റെ കുഴി എന്നിങ്ങനെയാണ്. പക്ഷേ താന്‍ അങ്ങനെയൊരു വ്യത്യാസമായി കാണുന്നില്ല.

റോഡിലെ കുഴികളടയ്ക്കുന്നത് ചടങ്ങ്പോലെയാണെന്ന ആരോപണത്തെ കുറിച്ച് പരിശോധിക്കണമെന്നും താന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. വളരെ കാര്യക്ഷമതയോടെ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് നിതിന്‍ ഗഡ്കരി. കേരളത്തിനോട് അദ്ദേഹം ഒരു വിവേചനവും കാണിച്ചിട്ടില്ല.

കേരളം ഭരിക്കുന്നവര്‍ തന്നെ പറയുന്നത് ഏറ്റവും നല്ല പരിഗണന കേരളത്തോട് കാണിക്കുന്ന വ്യക്തിയാണ് ഗഡ്കരിയെന്നാണ്. അപ്പോള്‍ പിന്നെ ആരാണ് അവഗണനയും വിവേചനവും കാണിക്കുന്നത്. ഇതെല്ലാം ഓരോ സന്ദര്‍ഭത്തിലെ സാഹചര്യം അനുസരിച്ച് മാറി മാറി നടത്തുന്ന രാഷ്ട്രീയപ്രസ്താവനകള്‍ മാത്രമാണ്.

രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടത്. ഇതു സംബന്ധിച്ച് ഇന്ന് തന്നെ ദേശീയപാത അതോരിറ്റി ഉദ്യോഗസ്ഥന്‍മാരുമായി സംസാരിക്കുന്നുണ്ട്. അതിന് ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും മുരളീധരന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!