National News

ഹർ ഘർ തിരം​ഗ റാലിക്കിടെ ഹെൽമറ്റ് ധരിച്ചില്ല, ബിജെപി എംപിയ്ക്ക് പെറ്റി,മാപ്പ് പറഞ്ഞ് എം പി

ഹർ ഘർ തിരം​ഗ ക്യാംപയിനോടനുബന്ധിച്ച് നടന്ന റാലിക്കിടെ ഹെൽമെറ്റ് ഇടാതെ ബൈക്കോടിച്ചതിന് മനോജ് തിവാരിക്ക് ദില്ലി ട്രാഫിക് പൊലീസ് പിഴ ചുമത്തി.ചെങ്കോട്ടയ്ക്ക് സമീപം വച്ച് ബൈക്ക് റാലിയിൽ പങ്കെടുക്കവെയാണ് നേതാവിന് ഫൈൻ ലഭിച്ചത്. സംഭവത്തെ കുറിച്ച് തിവാരി തന്നെ ട്വീറ്റ് ചെയ്യുകയും ക്ഷമ ചോദിക്കുകയും ചെയ്തു.വിവിധ നിയമ ലംഘനങ്ങൾ ഉന്നയിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ലൈസൻസില്ലാതെയാണ് എംപി വാഹനം ഓടിച്ചത്. മലിനീകരണം-രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല. കൂടാതെ ഹെൽമറ്റും ഇല്ല. ഹെൽമെറ്റ് ഇല്ലാതെ – 1000, ലൈസൻസില്ലാത്തത് – 5000, മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാതെ – 10,000, ആർസി ലംഘനം- 5000, ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് – 5000 എന്നിങ്ങനെയാണ് ഫൈൻ തുക.

. “ഹെൽമറ്റ് ധരിക്കാത്തതിൽ ഖേദിക്കുന്നു. ഡൽഹി ട്രാഫിക് പൊലീസിന് ചലാൻ നൽകും.. വാഹനത്തിന്റെ വ്യക്തമായ നമ്പർ പ്ലേറ്റ് ഈ ഫോട്ടോയിൽ കാണിച്ചിരിക്കുന്നു, സ്ഥലം ചെങ്കോട്ട ആയിരുന്നു. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. #DriveSafe കുടുംബത്തിനും സുഹൃത്തുക്കൾക്കും നിങ്ങളെ ആവശ്യമുണ്ട്,” അദ്ദേഹം ട്വീറ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!