News Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹര്‍ജീന്ദര്‍ കൗറിന് വെങ്കലം, ഇന്ത്യയുടെ മെഡല്‍ നേട്ടം ഒന്‍പതായി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 71 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ ഭാരോദ്വഹന താരം ഹര്‍ജീന്ദര്‍ കൗര്‍ വെങ്കല മെഡല്‍ നേടി. പഞ്ചാബിലെ നഭയ്ക്കടുത്തുള്ള മെഹാസ് ഗ്രാമത്തില്‍ നിന്നുള്ള 25 കാരി ഈ മത്സരത്തില്‍ സ്നാച്ചില്‍ 93 ഉം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119 ഉം ഉയര്‍ത്തിയ മത്സരത്തില്‍ ആകെ 212 കിലോഗ്രാം ഭാരവും ഉയര്‍ത്തി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോ താരങ്ങളായ ഷുശീലാ ദേവി, വികാസ് യാദവ് എന്നിവര്‍ നേടിയ വെള്ളിയും വെങ്കലവും ചേര്‍ത്ത് തിങ്കളാഴ്ച ഇന്ത്യക്ക് മൂന്ന് മെഡല്‍ നേടി. ഇതോടെ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം ഒമ്പതായി. ഈ ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യ ഇതുവരെ നേടിയ ഏഴാമത്തെ മെഡലായിരുന്നു ഹര്‍ജീന്ദറിന്റെ വെങ്കല മെഡല്‍.

അതേസമയം വനിതാ ഹോക്കിയില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. വൈകിട്ട് ആറകയ്ക്ക് തുടങ്ങുന്ന കളിയില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ഘാനയെയും രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് വെയ്ല്‍സിനെയും തോല്‍പിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!