National News

ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടില്‍ ഇഡി;പ്രതിഷേധവുമായി വീടിനുമുന്നില്‍ ശിവസേന പ്രവര്‍ത്തകര്‍

ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇഡി പരിശോധന. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ റാവുത്തിന് ഇ.ഡി സമന്‍സ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല.ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യക്കേസാണ് റാവുത്തിനെതിരെ ഉള്ളത്. സഞ്ജയ് റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ അഴിമതിയുമായി ബന്ധപ്പെട്ട് എത്തിയെന്നാണ് ഇഡി പറയുന്നത്.ഒരു സമ്മർദ്ദങ്ങൾക്കും വഴങ്ങില്ല. ശിവസേന വിടുന്ന പ്രശ്നമില്ല. തനിക്ക് അഴിമതിയിൽ പങ്കില്ല എന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു അതേസമയം ഇ.ഡി സംഘം അദ്ദേഹത്തെ ചോദ്യംചെയ്യുകയാണെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വിവരമറിഞ്ഞ് ശിവസേനാ പ്രവര്‍ത്തകര്‍ വസതിക്ക് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്. സിആര്‍പിഎഫ് സംഘത്തോടൊപ്പമാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ജയ് റാവുത്തിന്റെ വീട്ടിലെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!