കുന്ദമംഗലം: പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിനെ ഇനി കാരന്തൂരിലെ സിദ്ധീഖ് തെക്കയില്‍ (പ്രസിഡണ്ട്) പന്തീര് പാടത്തേ കെ.കെ.ഷമീല്‍ (ജന: സിക്രട്ടറി) കുന്ദമംഗലത്തെ എം.വി ബൈജു (ട്രഷറര്‍) ചേര്‍ന്ന് നയിക്കും. അല്‍ത്താഫ് പൈങ്ങോട്ട് പുറം വെസ്റ്റ്, റിഷാദ് കുന്ദമംഗലം, റസാഖ് പതിമംഗലം, ഷറഫു പൈങ്ങോട്ട് പുറം ഈസ്റ്റ്(വൈ.പ്രസിഡണ്ട് മാര്‍) മിറാസ് മുറിയനാല്‍, താജുദ്ധീന്‍ ചൂലാംവയല്‍, ഫാരിസ് പിലാശ്ശേരി, സനൂഫ് ചാത്തങ്കാവ് (ജോ: സിക്രട്ടറിമാര്‍) എന്നിവരാണ് സഹ ഭാരവാഹികള്‍. മുസ്ലീം യൂത്ത് ലീഗിന്റെ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി നിലവില്‍ വന്നതോടെ 40 വയസ്സ് വരെഎന്ന സ്റ്റേറ്റ് കമ്മറ്റിയുടെ ബൈലോപ്രകാരം പ്രഗല്ഭരായ ഒ.സലീം, എന്‍.എം.യൂസുഫ്, ടി. കബീര്‍, മുഹമ്മദ് അബ്ദുറഹിമാന് എന്നിവര്‍ മാറി നില്‍ക്കുകയായിരുന്നു, കാരന്തൂര്‍ സി ടെക് കോളേജ് നടന്ന കൗണ്‍സില്‍ മീറ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനത്തെ ശക്തിപെടുത്താനും ന്യൂനപക്ഷ സമുദായത്തിന് സുരക്ഷ നല്‍കാനും ധാര്‍മ്മികത കൈവിടാതേ പ്രവര്‍ത്തിക്കണമെന്ന് തങ്ങള്‍ പറഞ്ഞു ഒ.സലീം അധ്യക്ഷത വഹിച്ചു കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് ജന: സിക്രട്ടറി ഖാലിദ് കിളി മുണ്ട, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് ഒ.ഉസ്സയിന്, യൂസുഫ് പടനിലം, കെ.പി.കോയ ഹാജി, കെ.എം.എ റഷീദ്, കെ.പി.സൈഫുദ്ധീന്‍,റിട്ടേണിംഗ് ഓഫീസര്‍ ഐ.സെല്മാന്, എ.പി.സഫിയ,എം.ബാബുമോന്, എന്‍.എം യൂസുഫ്, ഇ.കെ.ഹംസ ഹാജി യു.സി.മൊയ്തീന്‍കോയ, കണിയാറക്കല്‍ മൊയ്തീന്‍കോയ, സി.അബ്ദുല്‍ ഗഫൂര്‍, വി.കെ.ബഷീര്‍ മാസ്റ്റര്‍, ഹബീബ് കാരന്തൂര്‍ ,പി .പി .ഇസ്മായില്‍, പി.ഹസ്സന് ഹാജി, പി.കൗലത്ത്, ഷാജി പുല്‍ക്കുന്നുമ്മല്‍ ,ടി. കബീര്‍, മുഹമ്മദ് അബ്ദുറഹിമാന്, അല്‍ത്താഫ് അഹമ്മദ്, റസാഖ് പതിമംഗലം, റിഷാദ് കുന്ദമംഗലം, ഷഹദ് കാരന്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു എ.പി.ലെത്തീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു

