എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊയ്ക്ക് ഇടക്കാല ജാമ്യം. 25000 രൂപ ബോണ്ട് അടക്കമുള്ള ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച്ച മുതല്‍ ആഗസ്റ്റ് മൂന്ന് വരെയാണ് ജാമ്യം. പരീക്ഷയെഴുതുന്നതിനാണ് ജാമ്യം അനുവദിച്ചത്.പി.ജി. പരീക്ഷ എഴുതുന്നതിനായി 12 ദിവസത്തേക്കാണ് ജാമ്യം.ഹാൾ ടിക്കറ്റ് നൽകിയ സാഹചര്യത്തിൽ പരീക്ഷ എഴുതട്ടെ എന്ന് കോടതി പറഞ്ഞു. നിയമ പരമായി പരീക്ഷ എഴുതാൻ സാധിക്കുമോ എന്ന് ഇപ്പോൾ കോടതി നോക്കുന്നില്ല. ഈ മാസം 23 മുതല്‍ 28 വരെയാണ് പരീക്ഷ.അതേസമയം, ആര്‍ഷോയ്ക്ക് ജാമ്യം ലഭിക്കാന്‍ മഹാരാജാസ് കോളേജ് ചട്ടവിരുദ്ധമായി ഹാള്‍ ടിക്കറ്റ് അനുവദിക്കുകയായിരുന്നെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ആര്‍ഷോ ഒരു ദിവസം പോലും ക്ലാസ്സില്‍ ഹാജരായിട്ടില്ല. അതുകൊണ്ടുതന്നെ പരീക്ഷ എഴുതാന്‍ അര്‍ഹതയില്ല. എന്നാല്‍, ജാമ്യം കിട്ടാനായി കോളേജ് ഹാള്‍ ടിക്കറ്റ് അനുവദിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.വൈ.ഷാജഹാന് നല്കിയ പരാതിയില്‍ പറയുന്നു. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും പരാതിയുമായി മുന്നോട്ടുപോകുമെന്നും ഷാജഹാന് അറിയിച്ചു.