ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എല്‍ദോസ് പോൾ ഫൈനലില്‍.ലോക അത്ല്റ്റിക് ചാമ്പ്യഷിപ്പിലെ പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് എല്‍ദോസ് പോള്‍ ഇന്ന് സ്വന്തമാക്കിയത്. ട്രിപ്പിള്‍ ജംപില്‍ 16.68 മീറ്റര്‍ ചാടിയാണ് എല്‍ദോസ് പോൾ ഫൈനലിലെത്തിയത്. മികച്ച പ്രകടനം നടത്തിയ ആദ്യ 12 പേരില്‍ ഒരാളായാണ് 25-കാരനായ താരത്തിന്റെ ഫൈനല്‍ പ്രവേശനം. ആദ്യ ശ്രമത്തില്‍ 16.12 മീറ്ററാണ് എല്‍ദോസ് പിന്നിട്ടത്. മൂന്നാം ശ്രമത്തില്‍ 16.34 മീറ്ററും.
ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഫെഡറേഷന് കപ്പില്‍ 16.99 മീറ്റര്‍ ചാടി എല്‍ദേസ് സ്വര്‍ണം നേടിയിരുന്നു. താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനവും ഇത് തന്നെ.ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപ് ഫൈനലിലെത്തുന്ന ആദ്യ മലയാളിയാണ് എല്‍ദോസ് പോള്‍. ലോക റാങ്കിംഗില്‍ നിലവില്‍ 24-ാം സ്ഥാനത്താണ്.വിസ പ്രശ്നങ്ങള്‍ കാരണം ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് എല്‍ദോസിന് യുഎസിലെ യൂജിനിലെത്താനായത്. എന്നിട്ടും മികച്ച പ്രകടനവുമായി എല്‍ദോസ് ഫൈനലിലെലെത്തി. ഞായറാഴ്ച ഇന്ത്യന്‍സമയം രാവിലെ 6.50നാണ് ട്രിപ്പിള്‍ ജംപ് ഫൈനല്‍.

