Kerala News

ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് പി മോഹനന്‍

ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ഇന്നലെ പിടിയിലായ മൂന്നുപേര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഈ കണ്ടെത്തല്‍ സിപിഎം നേരത്തെ പറഞ്ഞ മാവോയിസ്റ്റ് ബന്ധത്തിനുള്ള സ്ഥിരീകരണമാണെന്നും രാജ്യദ്രോഹ കുറ്റം ചെയ്യുന്ന സംഘടനകള്‍ ഉള്‍പ്പെടെ സമരത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകളും ഇസ്ലാം മതതീവ്രവാദികളും ആവിക്കല്‍ത്തോട് സമരത്തില്‍ ഒന്നിക്കുന്നു. സമരം രാജ്യദ്രോഹികളുടെ പിന്തുണയോടെയാണെന്നും അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പി മോഹനന്‍ ആരോപിച്ചു. അര്‍ബന്‍ മാവോയിസ്റ്റുകള്‍ കോഴിക്കോട് ഉണ്ടെന്നതിന് തെളിവാണ് അറസ്റ്റ്. ഇത്തരം സമരത്തെയാണോ യുഡിഎഫ് പിന്‍താങ്ങുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് ഗൗരവകരമായ പ്രശ്നമാണെന്നും വിഷയത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും പി മോഹനന്‍ ആവശ്യപ്പെട്ടു.

സമരം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന യുഡിഎഫ് ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണം. മാലിന്യമില്ലാത്ത കോഴിക്കോട് എന്നത് നാടിന്റെ സ്വപ്നമാണ്. ആ സ്വപ്ന പദ്ധതി അട്ടിമറിക്കുന്നതിന് മാവോയിസ്റ്റും തീവ്രവാദികളുമായി ഒത്തുചേരുമ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ യുഡിഎഫ് നില്‍ക്കേണ്ടതുണ്ടോയെന്ന് അവര്‍ പുനപരിശോധിക്കണം. വികസനത്തെ അട്ടിമറിക്കുന്ന നീക്കങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രതയോടെ ഒന്നിച്ചുനില്‍ക്കണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!