Local News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള ജൂലൈ 17 ന് ,എ കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യമേള ജൂലൈ 17 ഞായറാഴ്ച്ച കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും.കുന്ദമംഗലം നിയോജകമണ്ഡലം എം എൽ എ അഡ്വ പി ടി എ റഹീം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാവിലെ 10 30 ക്ക് ഉദ്ഘാടനം നിർവഹിക്കും.
കേന്ദ്ര സർക്കാർ പദ്ധതിയായ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് ആരോഗ്യമേള സംഘടിപ്പിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി വാർത്താസമ്മേളനത്തിൽ അറിയിച്ചു.അലോപ്പതി ,ഹോമിയോപ്പതി ,ആയുർവേദ ,യുനാനി മെഡിക്കൽ ക്യാമ്പുകൾ, ജീവിതശൈലി രോഗനിര്ണയം,കാരുണ്യ ആരോഗ്യ ഇൻഷുറൻസ് കിയോസ്ക്,ദേശീയ ആരോഗ്യ പരിപാടിയുടെ ബന്ധപ്പെട്ട സ്റ്റാളുകൾ തുടങ്ങിയ നിരവതിസേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിയോൺലാൽ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നദീറ,മ ബ്ലോക്ക് പഞ്ചായത്ത്മെമ്പർ ശിവദാസൻ നായർ,ഡോ .പ്രിയ ബി ഡി ഒ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബൂബക്കർ , പി ആർ ഒ മാരായ ഡോക്ടർ മനു ലാൽ ,ജസ്റ്റിൻ, ബിനോയ് പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!