Kerala News

വിദേശകാര്യ മന്ത്രിയെന്നാല്‍ വിദേശത്ത് തന്നെ താമസിക്കുന്ന മന്ത്രിയല്ല; അത്തരം ധാരണ മുഖ്യമന്ത്രി മാറ്റണമെന്ന് വി മുരളീധരന്‍

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്ര അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഈ രാജ്യത്ത് എവിടെയും യാത്ര ചെയ്യുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമുളള അധികാരം എല്ലാ മന്ത്രിമാര്‍ക്കുമുണ്ട്. ആ അധികാരമാണ് എസ് ജയ്ശങ്കര്‍ ഉപയോഗപ്പെടുത്തിയത്. അതില്‍ പ്രശ്നമുള്ളവരുടെ ബുദ്ധിമുട്ടെന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വി മുരളീധരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ജനങ്ങളുമായി സംവദിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമുള്ള അധികാരം ഈ രാജ്യത്തെ എല്ലാ മന്ത്രിമാര്‍ക്കുമുണ്ട്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് പ്രവര്‍ത്തിക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേത്. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ പോലും പോകാത്ത കേരളത്തിന്റെ മുഖ്യമന്ത്രിക്ക് കേന്ദ്ര ജയ്ശങ്കര്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ അസ്വസ്ഥതയും അത്ഭുതവും ഉണ്ടാകും’ മുരളീധരന്‍ പറഞ്ഞു.

വിദേശകാര്യ മന്ത്രിയെന്നാല്‍ വിദേശത്ത് തന്നെ താമസിക്കുന്ന മന്ത്രിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെങ്കില്‍ അത് അദ്ദേഹം തിരുത്തണം. കേന്ദ്ര പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു കേന്ദ്ര മന്ത്രിക്ക് അധികാരമില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് സ്വന്തം പെരുമാറ്റവുമായിട്ടുള്ള വ്യത്യാസമായിരിക്കാം. ജനങ്ങള്‍ ദുരിതത്തിലാഴുമ്പോള്‍ തിരിഞ്ഞുനോക്കാത്ത മുഖ്യമന്ത്രിക്ക് ജനക്ഷേമമന്വേഷിക്കാന്‍ ഒരു കേന്ദ്ര മന്ത്രി പോകുന്നതില്‍ അസ്വസ്ഥത ഉണ്ടാകും. മറ്റ് കേന്ദ്ര മന്ത്രിമാരും ഉടന്‍ സംസ്ഥാനം സന്ദര്‍ശിക്കുമെന്നും വി മുരളീധരന്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!