International News

രാജിവെക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം;ശ്രീലങ്കയില്‍ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയും

ശ്രീലങ്കന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ അണിനിരന്ന് മുന്‍ ക്രിക്കറ്റ് താരം സനത് ജയൂസൂര്യ. പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്ന ജയസൂര്യ അതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചു.ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വസതി കയ്യടക്കിയപ്പോള്‍ അദ്ദേഹം തെരുവിലുണ്ടായിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ജനത്തിനൊപ്പം നില്ക്കുന്നുവെന്നും ജയസൂര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
താന്‍ എന്നും രാജ്യത്തെ ജനങ്ങള്‍ക്കൊമാണ് നിലകൊണ്ടിട്ടുള്ളതെന്ന് ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു. രാജ്യം ഇതുപോലെ ഒറ്റക്കെട്ടായി നിന്ന ഒരു കാലം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ, പരാജയപ്പെട്ട നേതാവിനെ പുറത്താക്കുക. അതില്‍ ഉടന്‍ തന്നെ വിജയം ആഘോഷിക്കാനാവുമെന്ന് ജയസൂര്യ പറഞ്ഞു. സമരം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ സിംഹാസനം വീണു. ജനശക്തി വിജയിച്ചു. ഇപ്പോള്‍ രാജിവെക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.” അദ്ദേഹം കുറിച്ചിട്ടു.
അതേസമയം, സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. ഇതോടെ ഗോത്തബയ രജപക്‌സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനികരുടെ ബാരിക്കേഡുകള്‍ തകര്‍ത്ത് കൊളംബോയില്‍ ജനപ്രളയം മുന്നേറുകയാണ്. പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്.

https://twitter.com/Sanath07/status/1545695749177896960?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1545695749177896960%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSanath07%2Fstatus%2F1545695749177896960%3Fref_src%3Dtwsrc5Etfw

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!