Kerala News

രാഹുല്‍ ഗാന്ധിയുടെ ഓഫീസാക്രമണം; പോലീസ് റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് കെസി വേണുഗോപാല്‍

രാഹുല്‍ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ് എഫ് ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്ഐക്കാരല്ല, കോണ്‍ഗ്രസുകാരാണ് എന്ന് മുഖ്യമന്ത്രി 24-ാം തീയതി തന്നെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞാല്‍ അതനുസരിച്ച് റിപ്പോര്‍ട്ട് എഴുതുന്ന പോലീസല്ലേ ഉള്ളത്. കേരള പൊലീസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്ത ആക്രമണം ആണെന്ന് പറയാതിരുന്നത് മഹാഭാഗ്യം. മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്താതിരുന്നതു തന്നെ മഹാഭാഗ്യം. രാഹുല്‍ഗാന്ധി ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതെങ്കില്‍ പൊലീസ് അതുപോലെ തന്നെ റിപ്പോര്‍ട്ട് എഴുതി നല്‍കിയേനെ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അക്രമം നടത്താനെത്തിയവരെ തട്ടി പ്രോത്സാഹിപ്പിക്കുന്ന പൊലീസിന്റെ ദൃശ്യം പുറത്തുവിട്ടുകൊണ്ടാണ് കെ.സിയുടെ പരാമര്‍ശം. അക്രമിയെ പ്രോത്സാഹിപ്പിക്കുന്ന പൊലീസ് ആണ് ദൃശ്യങ്ങളില്‍ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാക്കിയ കഥയ്ക്കുള്ള തിരക്കഥയാണ് പൊലീസ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടും കേരളം തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!