മലപ്പുറം വളഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് വളാഞ്ചേരി ജംഗ്ഷനില്‍ വെച്ച് വളാഞ്ചേരി എസ്എച്ച്ഒയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. 71,50,000 രൂപയാണ് പിടിച്ചത്.
കെ എല്‍ 51 M 3235 അശോക് ലേയ്ലന്‍ഡ് മിനി ഗുഡ്സ് വാഹനത്തിന്റെ ഡാഷ് ബോര്‍ഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ് പണം രഹസ്യമായി സൂക്ഷിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീന് (42) , സഹായിയായി അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരെ അറസ്റ്റ് ചെയ്തു.

