രാഹുല്‍ ഗാന്ധിയുടെ 52 ാം ജന്‍ദിനമാണിന്ന്.തന്റെ ജന്മദിനത്തില് ആഘോഷങ്ങള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദേശം നൽകി.അഗ്നിപഥിനെതിരെ യുവാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തിലുള്ളത് ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ പാടില്ലെന്ന് രാഹുല്‍ നിര്‍ദേശിച്ചത്.രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിലാണ്. അവര്‍ തെരുവുകളില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണെന്നും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തകര്‍ നില്‍ക്കണം എന്നുമാണ് രാഹുലിന്റെ നിര്‍ദേശത്തിലുള്ളത്. കോണ്‍ഗ്രസിന്റെ മധ്യമവിഭാഗം തലവന്‍ ജയറാം രമേഷാണ് രാഹുല്‍ ഗാന്ധിയുടെ പേരിലുള്ള പത്രക്കുറിപ്പ് ട്വീറ്റ് ചെയ്തത്.അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഇന്ന് ദില്ലി ജന്ദര്‍മന്ദരില്‍ സത്യഗ്രഹ സമരം നടത്തുകയാണ്. പദ്ധതിക്കെതിരെ ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി.വ്യാജ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.രാജ്യത്തെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രിയെന്നും രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.
‘യുവാക്കളുടെ വേദനയ്ക്കൊപ്പം’ജന്മദിനത്തില് ആഘോഷങ്ങള്‍ നടത്തരുതെന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രി

