Kerala kerala

ശബരിമല റോഡുകള്‍ മണ്ഡലകാലത്തിനുമുമ്പ് പൂര്‍ണ സജ്ജമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീര്‍

മണ്ഡലകാലത്തിനു മുമ്പ്, നവംബറോടെ ശബരിമല റോഡുകളും, അനുബന്ധറോഡുകളും ഉന്നത നിലവാരത്തില്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശം നല്‍കിയെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീര്‍ അറിയിച്ചു.
2021 മുതല്‍ ശബരിമല റോഡുകളുടെ നവീകരണം കൃത്യമായി നടന്നിരുന്നില്ല.
ജലജീവ മിഷന്റെ പൈപ്പുകള്‍ സ്ഥാപിച്ചതിലുള്ള കാലതാമസം,ശബരിമല റോഡുകളെയും പ്രതികൂലമായി ബാധിച്ചു.
എന്നാല്‍ ഇത്തവണ മുഴുവന്‍ ശബരിമല റോഡുകളും പൂര്‍ണമായി ഗുണനിലവാരത്തോടെ,നന്നാക്കുമെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത്,ശബരിമലയുമായി ബന്ധപ്പെട്ട ജില്ലകളിലെ പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ മന്ത്രി ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.
റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ സുരക്ഷക്കും പ്രാധാന്യം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. അതിന്റെ ഭാഗമായി റോഡ് മാര്‍ക്കിങ്ങ് ,ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍,മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ റോഡ് നിര്‍മാണത്തോടൊപ്പം നടപ്പിലാക്കും.
റോഡ് നന്നാക്കുന്നതിനുള്ള പുതിയ നിര്‍ദേശങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും, ഈ മേഖലയിലെ റസ്റ്റ് ഹൗസുകളുടെ നവീകരണം,മറ്റ് അറ്റകുറ്റപണികള്‍ എന്നിവ നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പി.കെ.ബഷീര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഈ മാസം 21ന് പമ്പയില്‍, ശബരിമല മണ്ഡല കാല പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തുമെന്ന് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് അഡിഷണല്‍ സെക്രട്ടറി വി.ആര്‍.വിനോദ്,
ചീഫ് എഞ്ചിനീയര്‍മാര്‍,
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!