കഴിഞ്ഞവര്‍ഷം കാര്‍ഷിക നിയമം പിന്‍വലിച്ച ശേഷം രാജ്യത്തെ കര്‍ഷകരോട് മാപ്പ് പറഞ്ഞപോലെ ഇത്തവണ രാജ്യത്തെ യുവാക്കളോട് മോദിയ്ക്ക് മാപ്പ് പറയേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളുടെ പ്രതിഷേധത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീം പിന്‍വലിക്കേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി. കര്‍ഷകരുടെ പ്രക്ഷോഭം കാരണം പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നതുപോലെ അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമും പിന്‍വലിക്കേണ്ടി വരുമെന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്.
‘ജയ് ജവാന്, ജയ് കിസാന്‍’ എന്ന വാക്യത്തിലെ മൂല്യങ്ങളെ കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ അപമാനിച്ചു. കാര്‍ഷിക നിയമം പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് താന്‍ പറഞ്ഞിരുന്നതായും അതുപോലെ ഇതിലും സംഭവിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

