National

മുഹമ്മദ് യൂസഫ് തരിഗാമിയെ ശ്രീനഗറിലേക്ക് കൊണ്ടുപോവാന്‍ നീക്കം; തടഞ്ഞ് സിപിഎം

ന്യൂദല്‍ഹി: സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ശ്രീനഗറിലേക്ക് കൊണ്ടുപോവാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമം സി.പി.ഐ.എം തടഞ്ഞു. എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ വെള്ളിയാഴ്ച തരിഗാമിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കശ്മീരിലേക്ക് തരിഗാമിയെ മാറ്റാനുള്ള ശ്രമം നടന്നത്.

കേസ് കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ ശ്രീനഗറിലേക്ക് തിരിച്ചയക്കുന്നത് ശരിയല്ലെന്ന് സി.പി.ഐ.എം സീതാറാം യെച്ചൂരി സുരക്ഷാഭടന്‍മാരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തരിഗാമിയെ ചാണക്യപുരിയിലെ ജമ്മു കശ്മീര്‍ ഭവനിലേക്ക് മാറ്റി.

നേരത്തെ യെച്ചൂരി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്നാണ് തരിഗാമിയെ ചികിത്സക്ക് വേണ്ടി ദല്‍ഹിയിലേക്ക് മാറ്റിയത്. സുപ്രീം കോടതിയുടെ അനുവാദത്തോടെ നേരത്തെ യെച്ചൂരി കാശ്മീരിലെത്തി തരിഗാമിയെ കാണുകയും ചെയ്തിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!