തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം എം മണി. ‘കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ (തിരഞ്ഞെടുപ്പ് ) വിധി’ എന്നായിരുന്നു എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയം എല്‍ ഡി എഫിനൊപ്പമെന്ന് കടുത്ത ആത്മവിശ്വായം പ്രകടിപ്പിച്ച നേതാവാണ് അദ്ദേഹം. യു ഡി എഫ് തോല്‍ക്കുമെന്നും എല്‍ ഡി എഫ് അത്ഭുതകരമായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാടിന് വേണ്ടി ഒന്നും ചെയ്യാത്തവരെ വച്ച് പൊറുപ്പിക്കരുതെന്നും തോല്‍പ്പിക്കുക തന്നെ ചെയ്യണമെന്നും എം എം മണി അഭിപ്രായപ്പെട്ടിരുന്നു.