ഷൂട്ടിങ്ങിനിടെ നടന്‍ ആസിഫ് അലിക്ക് പരുക്കേറ്റു.തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലിൽ സാരമായി പരിക്കേറ്റത്.ഷൂട്ടിംഗ് തുടരാൻ ബുദ്ധിമുട്ടുന്ന വിധം വേദനയായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആസിഫ് അഭിനയിക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. സിനിമയിലെ ക്ലൈമാക്‌സ് രംഗവുമായി ബന്ധപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ആസിഫ് അലിക്ക് പരുക്കേറ്റത്.
ക്ലൈമാക്സ് ഷൂട്ടിങ്ങിനിടെ ആസിഫ് അലിക്ക് പരിക്ക്,ആശുപത്രിയിൽ പ്രവേശിപ്പിച്ചു

