Kerala News

തൃക്കാക്കര വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്, വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിടിയിലായവര്‍ക്ക് സിപിഎം ബന്ധമെന്നും വിഡി സതീശന്‍

തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേട് നടന്നെന്ന് അദ്ദേഹം ആരോപിച്ചു. പുതിയതായി അപേക്ഷ നല്‍കിയ ഒട്ടേറെ ആളുകളെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തില്ല. വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്ഥനെ വച്ചത് ഇതിനാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഭൂരിപക്ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മനഃപൂര്‍വം ഇത് തള്ളിയതാണ്. ആറായിരം വോട്ടര്‍മാരെ പുതുതായി ചേര്‍ക്കാനുള്ള അപേക്ഷയാണ് യുഡിഎഫ് നല്‍കിയത്. ഇതില്‍ നിന്ന് മൂവായിരം വോട്ടര്‍മാരെ ഒഴിവാക്കുകയായിരുന്നുവെന്ന് സതീശന്‍ ആരോപിച്ചു. ബിഎല്‍ഒമാര്‍ രേഖകള്‍ ഹാജരാക്കിയിട്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യ ലിസ്റ്റ് തയ്യാറായ ഉടന്‍ പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും സതീശന്‍ ആരോപിച്ചു.

അതേസമയം, ജോ ജോസഫിന്റേതെന്ന പേരില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് പിടിയിലായവര്‍ക്ക് സിപിഎം ബന്ധമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!