Kerala News

ജനങ്ങള്‍ ദുരിതത്തിൽ തൃക്കാക്കരയിൽ തമ്പടിച്ച് മന്ത്രിമാർ, സർക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് ലഭിക്കുമെന്ന് എകെ ആന്റണി

ജനം ദുരിതമനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിപ്പട തൃക്കാക്കരയില്‍ തമ്പടിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ.ആന്റണി സർക്കാരിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പല്ല ഇത് എന്നിരിക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം ഇവിടെ തമ്പടിച്ചിരിക്കുന്നതെന്ന് ആന്റണി കുറ്റപ്പെടുത്തി. ഇതിന്റെ കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു.തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്‍റ് നൽകണമെന്നും ആന്റണി കൊച്ചിയിൽ പറഞ്ഞു. വികസനത്തിന്റെ ആള്‍ക്കാരെന്ന് സിപിഎം പറഞ്ഞാല്‍ തൃക്കാക്കരയില്‍ ഓടില്ല. സിപിഎം വികസന വിരോധികളാണ്. സിപിഎം ഇല്ലായിരുന്നുവെങ്കിൽ കേരളം ഇതിലും വികസിച്ചേനെയെന്നും കോൺഗ്രസ് ഭരണകാലത്തെ പദ്ധതികളെ ചൂണ്ടിക്കാട്ടി എകെ ആന്റണി തുറന്നടിച്ചു. ഭരണം ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും വിട്ടുനല്‍കിയിട്ടാണ് മന്ത്രിമാര്‍ തൃക്കാക്കരയില്‍ പ്രചാരണം നടത്തുന്നത്. സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ താക്കീതായിരിക്കണം തെരഞ്ഞെടുപ്പ് ഫലമെന്നും ആന്റണി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!