ആലുവ കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. എറണാകുളം നോർത്ത് പോലീസ് ബസ് കണ്ടെത്തുകയും മോഷ്ടിച്ച ആളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബസ് ഓടിച്ചു പോകുന്നിതിനിടെ മറ്റ് നിരവധി വാഹനങ്ങളെ ഇടിച്ചിരുന്നു .
ഇന്ന് പുലർച്ചെയാണ് കോഴിക്കോട് ആലുവ റൂട്ടിലോടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചർ ബസ് മോഷണം പോയത്. സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിൽ എത്തിയ ആളാണ് ബസ് ഓടിച്ചു കൊണ്ടുപോയത്

