Kerala News

വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണ ശ്രമം, ഒളിച്ചത് കോഴി കൂട്ടിൽ,ചോദിച്ചപ്പോൾ കോഴിയെ പിടിക്കാൻ ഇറങ്ങിയതെന്ന് മറുപടി

ആളില്ലാത്ത സമയത്ത് വീട്ടിൽ മോഷണത്തിനെത്തി കോഴിക്കൂട്ടിൽ ഒളിച്ച യുവാവ് പിടിയിൽ.അസം സ്വദേശിയായ രമര്യൂഷിനെ (22) ആണ് നാട്ടുകാർ പിടികൂടി പരിയാരം പോലീസിലേല്പിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. വിളയാംകോട് കുളപ്പുറം-മാന്തോട്ടം റോഡിലെ ജാസ്മിന്റെ വീട്ടിലാണ് നടന്നത്

ജാസ്മിനും മറ്റ് കുടുംബാംഗങ്ങളും അയൽവീട്ടിൽ വിവാഹത്തിന് പോയ സമയത്താണ് രമര്യൂഷും കൂട്ടരും സ്ഥലത്തെത്തിയത്. ഉപയോഗശൂന്യമായ പഴയ കുളിമുറിയിൽ കോഴികളെ കൂട്ടിലിട്ട് വളർത്തിയിരുന്നു ഇവർ. കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവാസികൾ നോക്കിയപ്പോൾ ഇതിനകത്ത് യുവാവിനെ ഒളിച്ചിരിക്കുന്നനിലയിൽ കാണുകയായിരുന്നു. കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവാസികൾ പരിശോധിച്ചപ്പോൻാണ് യുവാവ് ഒളിച്ചിരിക്കുന്നത് കണ്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ഞായറാഴ്ച കോഴിക്കറി വെക്കാൻ കോഴിയെ പിടിക്കാൻ ഇറങ്ങിയതാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ വീട്ടുകാർ ഇല്ലെന്ന് മനസ്സിലാക്കിയ മൂന്നംഗസംഘം മോഷണത്തിനെത്തിയതാണെന്നാണ് നാട്ടുകാർ പറയുന്നത്.പരിയാരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മോഷണശ്രമം നടത്തിയവരെ ജോലിയിൽനിന്ന് ഒഴിവാക്കിയതായി ഫാക്ടറി ഉടമ പോലീസിനെ അറിയിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!