തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് യുഡിഎഫ് തന്നെ ക്ഷണിച്ചില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസിന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്ല്യാണം നടക്കുന്നില്ലെന്നായിരുന്നു വി ഡി സതീശന്റെ മറുപടി. എന്നാല്‍ കെവി തോമസിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങളോട് സതീശന് മറുപടി പറഞ്ഞില്ല.
തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്നും നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നുമായിരുന്നു കെ വി തോമസ് ഉന്നയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമയുമായി നല്ല ബന്ധമാണുള്ളത്. പക്ഷേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തനിന് ശേഷം സംസാരിച്ചിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു.
അതേസമയം, സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീവിരുദ്ധ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി. വിഷയത്തില്‍ വനിതാ കമ്മിഷന്, ബാലാവകാശകമ്മിഷന് വിദ്യാഭ്യാസമന്ത്രി തുടങ്ങിയവര്‍ മറുപടി പറയാത്തത് എന്തുകൊണ്ട് എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കെഎസ്ആര്‍ടിസി ശമ്പള പ്രശ്നത്തിന് പരിഹാരം കാണാതെ സര്‍ക്കാര്‍ ജീവനക്കാരെ വെല്ലുവിളിക്കുന്നു. കെഎസ്ആര്‍ടിസി സ്വകാര്യ സ്ഥാപനമല്ല. പൊതു മേഖലാ സ്ഥാപനമാണെന്നും സതീശന് പറഞ്ഞു. പൂര്‍ണമായ ഭരണസ്തംഭനം, ബില്ലുകള്‍ പാസാകാതെ ഇരിക്കുന്നു. വിദേശത്തുനിന്നു മടങ്ങിയെത്തിയ മുഖ്യമന്ത്രി ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കണം. ക്രമരഹിതമായ ഭരണസംവിധാനം നേരെയാക്കണമെന്നും വിഡി സതീശന് വ്യക്തമാക്കി.