ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് ബീറ്റ്റൂട്ട്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, മുഖത്തെ ചുളിവുകൾ എന്നിവ മാറ്റാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ബീറ്റ്റൂട്ട് നല്‍കുന്നത്. ഇതിലുള്ള നൈട്രേറ്റുകള്‍ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഉപയോഗം പല വിധത്തില്‍ ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.
കരളിന്റെ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബീറ്റ്റൂട്ട് ജ്യൂസ്. കരള്‍ രോഗങ്ങളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണുന്നതിന് ബീറ്റ്റൂട്ട് സഹായിക്കുന്നു. രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നതിന് ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു.
ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതിന് ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. ദിവസവും ഭക്ഷണത്തിനു ശേഷം ബീറ്റ്റൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നതാണ് ബീറ്ററൂട്ട് ജ്യൂസ്. രക്തസമ്മര്‍ദ്ദമുള്ളവര്‍ എന്നും രാവിലെ ബീറ്റ്റൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നതിലൂടെ ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പ്രമേഹത്തിന് പൂര്‍ണമായും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്.

