News Sports

എന്‍റെ രാജ്യം സുന്ദരം, പക്ഷേ..” എന്ന് ഇര്‍ഫാന്‍;പഠാന്റെ ട്വീറ്റിന് മറുപടി ട്വീറ്റുമായി അമിത് മിശ്ര,

“എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉന്നതിയിലെത്താൻ കഴിവുള്ള രാജ്യം, പക്ഷെ…”ഇപ്പോൾ ട്വിറ്ററിൽ സജീവ ചർച്ചാവിഷയം ആയിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാനന്റേ ഈ ട്വീറ്റ് ഇതിനൊപ്പം തന്നെ മുൻ ക്രിക്കറ്റ് താരമായ അമിത് മിശ്രയുടെ മറുപടി
ട്വീറ്റും പ്രത്യക്ഷപെട്ടിരുന്നു. പകുതിക്ക് വെച്ച് അവസാനിപ്പിച്ച പഠാന്റെ ട്വീറ്റ് മുഴുമിപ്പിച്ചു കൊണ്ടായിരുന്നു മിശ്രയുടെ ട്വീറ്റ്.”എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉന്നതിയിലെത്താൻ കഴിവുള്ള രാജ്യം. എന്നാൽ നമ്മുടെ ഭരണഘടനയാണ് ആദ്യം പിന്തുടരേണ്ടത് എന്ന കാര്യം കുറച്ചു പേർ മാത്രം മനസ്സിലാക്കുന്നു” എന്നായിരുന്നു അമിത് മിശ്രയുടെ ട്വീറ്റ്.രണ്ട് താരങ്ങളും എന്താണ് ഉദ്ദേശിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമല്ല. പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ട്വിറ്ററിൽ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഹനുമാൻ ജയന്തി ദിനത്തിൽ ജഹാംഗിർപുരിയിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലേറെയും.
അതേസമയം ട്വീറ്റിന് മേജർ രവി നൽകിയ മറുപടി ഇങ്ങനെയായിരുന്നു “എന്ത് പക്ഷേ.. ഞാനൊരു സൈനികനാണ്. എന്‍റെ സുഹൃത്ത് ജവാദ് ഹുസൈൻ പെട്ടെന്ന് രോഗം ബേധമായി തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ഞാനിപ്പോഴും. ഇതാണെന്‍റെ രാജ്യം.. നിങ്ങളെയോർത്ത് ഞാൻ ലജ്ജിക്കുന്നു. കളിക്കാരനെന്ന നിലയിൽ നിങ്ങളെ ഇഷ്ടപ്പെടുന്നു.. അതിനപ്പുറമൊന്നുമില്ല.. ജയ്ഹിന്ദ്”താങ്കളെയോർത്ത് ലജ്ജിക്കുന്നു എന്ന തലവാചകത്തോടെയാണ് മേജർ രവി ഇർഫാന് മറുപടി നൽകിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!