National News

തുടർച്ചയായി രാജ്യത്ത് 2000ന് മുകളിൽ രോഗികൾ ;2,527 പുതിയ കേസുകൾ

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 2, 527 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 33 പേർ മരണമടഞ്ഞു. ഇതോടെ ആകെ മരണം 5,22,149 ആയി.രാജ്യത്ത് ഇതുവരെ 3,08,380 മുൻകരുതൽ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ഉത്തരവ് വന്നതിന് പിന്നാലെ, ഡൽഹിയിൽ പൊതുഇടങ്ങളിൽ, പ്രത്യേകിച്ച് തിരക്കേറിയ മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, മെട്രോ, ബസുകൾ, ഐഎസ്‌ബിടികൾ എന്നിവിടങ്ങളിൽ ജനങ്ങൾ മാസ്ക് ധരിച്ചു തുടങ്ങി. ഇവിടങ്ങളിൽ ഡൽഹി പൊലീസ് പരിശോധന വീണ്ടും ശക്തമാക്കിയിട്ടുണ്ട്. ഡൽഹി വെള്ളിയാഴ്ച 1,042 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്, 4.64 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!