Local

ദേശീയപാതയിലെ ദുരിതം; യൂത്ത് ലീഗ് രാപ്പകല്‍ സമരം ഇന്ന്

കൊടുവള്ളി : കേരളം-കര്‍ണ്ണാടക ദേശീയ പാത വര്‍ഷാവര്‍ഷങ്ങളില്‍ മഴക്കാലം വരുന്നതോടെ വെള്ളം കയറുകയും ദിവസങ്ങളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്യുന്നത് പതിവായ അവസരത്തില്‍ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്. വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് മുന്‍സിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.നെല്ലാങ്കണ്ടിയില്‍ റോഡ് ഉയര്‍ത്തി പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം മുതല്‍ കൊടുവള്ളിയില്‍ രാപ്പകല്‍ സമരം നടത്തും. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സമരം ഉദ്ഘാടനം ചെയ്യും. കൊടുവള്ളിയിലെ സാമൂഹ്യ,രാഷ്ട്രീയ,മത,ക്ലമ്പ്,മാധ്യമപ്രതിനിധികള്‍, സംസ്ഥാന-ജില്ലാ-മണ്ഡലം-മുന്‍സിപ്പല്‍ ലീഗ്,യൂത്ത്‌ലീഗ് നേതാക്കളും പങ്കെടുക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!