കോടഞ്ചേരി മിശ്ര വിവാഹത്തി നെതിരെ കോടഞ്ചേരി ഉയർത്തുന്ന ചോദ്യങ്ങൾ എന്ന തലക്കെട്ടിൽ എഡിറ്റോറിയലുമായി കത്തോലിക്ക സഭാ മുഖപത്രം ദീപിക. മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്ര വിവാഹങ്ങൾ ആശങ്ക ഉയർത്തുന്നതാണെന്നും ക്രൈസ്തവർ മാത്രമല്ല ഹൈന്ദവ മുസ്ലിം സമുദായങ്ങളിൽ പെട്ട എല്ലാവരും വിഷയം ഒന്നിച്ച് ചിന്തിക്കേണ്ടതാണെന്നും എഡിറ്റോറിയലിൽ പറയുന്നു. പാര്‍ട്ടി മാത്രം അറിഞ്ഞാല്‍ മതിയോ കുടുംബം അറിയണ്ടേ. ദുരൂഹ വിവാഹം ആണോ മതേതരത്വം.തീവ്രവാദികളെക്കുറിച്ച് പാര്‍ട്ടിക്ക് അകത്ത് മാത്രം ചര്‍ച്ച മതിയോയെന്നും വിമര്‍ശനം.
കോടഞ്ചേരി വിവാഹ വിവാദത്തിൽ താമരശേരി രൂപത ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലും പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മത സൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്നും സമീപകാലത്തെ പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുന്നതാണെന്നും താമരശേരി മേരി മാതാ കത്തീഡ്രല്‍ പളളിയില്‍ പെസഹാ വ്യാഴത്തിന്റെ ഭാഗമായി നടന്ന ശുശ്രൂഷകള്‍ക്ക് ശേഷം ബിഷപ്പ് പറഞ്ഞു.

