National News

ഡൽഹിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്; ഇരുപത്തിനാല് മണിക്കൂറിനിടെ 461 രോഗ ബാധിതർ

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് . ഇന്നലെ മാത്രം 461 പേർക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 .33 ശതമാനമായി വർധിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് രോഗം കൊണ്ട് രണ്ട് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.

ഒരു സ്വകാര്യ സ്കൂളിൽ ഒരു കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്കൂൾ അടച്ചിടാനും 12 വയസ്സുവരെയുള്ള കുട്ടികൾ സ്കൂളിൽ എത്തേണ്ടതില്ലെന്നും ഉത്തരവിറങ്ങി.

ഇതേ സമയം, കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവില്ല. അതുകൊണ്ട് ഭയപ്പെടേണ്ട സ്ഥിതിയില്ലെന്ന് ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് ശിശോദിയ അറിയിച്ചു. സ്‌കൂളുകളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!