Kerala News

തൃശൂർ കെ സ്വിഫ്റ്റ് അപകടം; ബസിന്റെയും, പിക് അപ്പ് വാനിന്റെയും ഡ്രൈവർമാർ അറസ്റ്റിൽ

തൃശൂർ കുന്നംകുളത്ത് കെ സ്വിഫ്റ്റ് അപകടവുമായി ബന്ധപ്പെട്ട് പിക്ക്അപ്പ് ഡ്രൈവറിന്റെ ഡ്രൈവർ സൈനുദീൻ കെ സ്വിഫ്റ്റ് ഡ്രൈവർ വിനോദ് എന്നിവരെ അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു.

ഇന്നലെ അപകടത്തില്‍ മരിച്ച പരസ്വാമിയെ ഇടിച്ചത് എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ കെഎല്‍48 1176 നമ്പര്‍ വാനാണ് . തുടർന്ന് താഴെ വീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വീഫ്റ്റ് ബസ് കയറിയിരുന്നു.

മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാന്‍ കണ്ടെത്തിയത്. വാനിടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലില്‍ക്കൂടി കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. നേരത്തേ കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.തൃശ്ശൂര്‍ കുന്നംകുളത്ത് വച്ച് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!