Kerala News

മുറ്റത്ത് മാവിന്‍ തൈ നടുന്നതിനെച്ചൊല്ലി തര്‍ക്കം; അച്ഛനേയും അമ്മയേയും വെട്ടിക്കൊന്ന സംഭവം മകൻ അറസ്റ്റിൽ

മാവിന്‍ തൈ വീട്ടുമുറ്റത്ത് നടുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടര്‍ന്ന് അമ്മയേയും അച്ഛനേയും നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. അനീഷ്(38) തിങ്കളാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.അമ്മയേയും അച്ഛനേയും തൂമ്പകൊണ്ട് അടിച്ചും ഓടിച്ചിട്ട് നടുറോഡില്‍ വെച്ച് വെട്ടിയുമാണ് അനീഷ് കൃത്യം ചെയ്തത്.സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടിരുന്നുവെങ്കലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു.ഇന്നലെ രാവിലെ വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ സുബ്രഹ്മണ്യനും ചന്ദ്രികയും ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു കൃത്യത്തിലേക്കു നയിച്ചത്.വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ ചന്ദ്രിക ശ്രമിച്ചപ്പോള്‍ അനീഷ് തടയാന്‍ ശ്രമിച്ചു. സുബ്രനും ഇടപെട്ടതോടെ തര്‍ക്കമായി. ചന്ദ്രികയുടെ കൈവശമുണ്ടായിരുന്ന തൂമ്പയെടുത്ത് അനീഷ് ഇരുവരെയും ആക്രമിച്ചതായി പോലീസ് പറയുന്നു.

ഇവര്‍ നിലവിളിച്ചതോടെ അനീഷ് വീട്ടില്‍ കയറി വെട്ടുകത്തിയെടുത്തു. നിലവിളിച്ച് റോഡിലേക്ക് ഓടിയ ചന്ദ്രികയെയാണ് ആദ്യം വെട്ടിവീഴ്ത്തിയത്. തുടര്‍ന്നു സുബ്രനെയും വെട്ടി. സുബ്രന്റെ കഴുത്ത് ഏറെക്കുറെ അറ്റ നിലയിലായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു.മരണം ഉറപ്പാക്കിയ അനീഷ് കത്തി മുറ്റത്ത് ഉപേക്ഷിച്ച് വീട്ടില്‍ കയറി ഷര്‍ട്ടിട്ട് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വീടിന് അടുത്തുള്ള കാട്ടിലേക്കാണ് അനീഷ് പോയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തിരച്ചില്‍ തുടങ്ങിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!