ഹിമാചൽ പ്രദേശ് ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷനും ജനറൽ സെക്രട്ടറിയും ബിജെപിയിൽ ചേർന്നു.ഹിമാചലിലെ മാണ്ഡിയിൽ അരവിന്ദ് കെജ്രിവാളിൻ്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ദില്ലിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയിൽ നിന്നും ആം ആദ്മിയുടെ നേതാക്കൾ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കുർ എന്നിവരുടെ സാന്നിധ്യത്തിലാണ് മൂവരും ബിജെപിയിൽ അംഗത്വം എടുത്തത്. ആം ആദ്മി ഹിമാചൽ പ്രദേശ് പ്രസിഡന്റ് അനൂപ് കേസരി, സംഘടനാ ജനറൽ സെക്രട്ടറി സതീഷ് താക്കൂർ, യുഎൻഎ പ്രസിഡന്റ് ഇഖ്ബാൽ സിംഗ് എന്നിവരാണ് ഇന്ന് രാവിലെ ദില്ലിയിൽ വച്ച് ബിജെപിയിൽ ചേർന്നത്. നടക്കാനിരിക്കുന്ന ഷിംല മുൻസിപ്പൽ കോര്പ്പറേഷൻ തെരഞ്ഞെടുപ്പിനും ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുമായുള്ള പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ ജെപി നഡ്ഡ നേരിട്ട് എത്തുന്നുണ്ട്.
തിരിച്ചടി;ഹിമാചൽ പ്രദേശ് ആം ആദ്മി പാർട്ടി സംസ്ഥാനഅധ്യക്ഷനും സെക്രട്ടറിയും ബിജെപിയിൽ ചേർന്നു

