സിൽവർ ലൈൻ പദ്ധതിക്കെതിരെ സി.പി.എം പാർട്ടി കോൺഗ്രസിൽ അതൃപ്തി അറിയിച്ച് ബംഗാൾ ഘടകം.സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ സിപിഐഎം നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാക്കൾ മുന്നറിയിപ്പ് നൽകി.നന്ദി ഗ്രാം ഒരു പാഠമാകണമെന്നും പദ്ധതി സംബന്ധിച്ച് ജനങ്ങളെ പൂർണ്ണമായും ബോധ്യപ്പെടുത്തണമെന്നും ബംഗാൾ ഘടകം അഭിപ്രായപ്പെട്ടു.പാർട്ടികോൺഗ്രസിൽ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർ ലൈൻ വിഷയത്തിൽ അനുകൂലിച്ച് സംസാരിച്ചിരുന്നു. സ്വാഗതപ്രസംഗത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചശേഷമാണ് മുഖ്യമന്ത്രി കെ-റെയിൽ വിഷയം അവതരിപ്പിച്ചത്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ കാണാതിരിക്കരുത്. ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി പ്രതിഷേധങ്ങള്‍ ഒഴിവാക്കി വേണം പദ്ധതി നടപ്പിലാക്കാന്‍. സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ബംഗാള്‍ ഘടകം ഗ്രൂപ്പ് ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടു.
‘നന്ദിഗ്രാമില്‍ നിന്ന് പാഠം പഠിക്കണം’സിൽവർലൈനിൽ അതൃപ്തി അറിയിച്ച് ബംഗാൾ ഘടകം

