കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗമായ ജി. സുധാകരന്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തതെന്ന് ജി. സുധാകരന് പറഞ്ഞു.സുധാകരന്റെ ആവശ്യത്തിന് അംഗീകാരം നല്കിയ ജില്ലാ കമ്മിറ്റി സുധാകരന് പകരമായി മറ്റൊരു പ്രതിനിധിയെ ഉള്‍പ്പെടുത്തി..ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എ. മഹേന്ദ്രനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ എറണാകുളം സമ്മേളനത്തിലും പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകിയിരുന്നു.
സംസ്ഥാന സമിതിയില്‍ 75 വയസെന്ന പ്രായ പരിധി കര്‍ശനമാക്കുമെന്ന തീരുമാനത്തിനിടെ 75 വയസുള്ള ജി. സുധാകരന് ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തുടരാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയുള്ള കത്ത് ജി. സുധാകരന് പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയത്.എന്നാല്‍ ജി. സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ല എന്ന നിലപാടില്‍ ആണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ട ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് ജി സുധാകരന്.
ആരോഗ്യ പ്രശ്നം; പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് ജി സുധാകരന്,

