Kerala News

കാരന്തൂർ എസ് ജി എം എൽ പി സ്കൂൾ എൽ എസ് എസ് ജേതാവിന് അനുമോദനവും ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനവും

കാരന്തൂർ എസ് ജി എം എൽ പി സ്കൂളിലെ 2020-21 വർഷത്തെ എൽ എസ് എസ് ജേതാവ് ഏബൽ ഡേവിഡിന് അനുമോദനവും ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനവും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി വീട്ടിലും വിദ്യാലയത്തിലും പച്ചക്കറികൃഷി പദ്ധതി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അംബികാദേവി അധ്യക്ഷയായി. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പ്യൂപ്പ കൈയെഴുത്ത് പ്രതിയുടെ പ്രകാശനവും
അംബികാദേവി നിർവ്വഹിച്ചു.
പിടിഎ പ്രസിഡന്റ് ജാനിഷ, സീനിയർ അസിസ്റ്റന്റ് കെ. ജിഷ സംസാരിച്ചു. പ്രധാനാധ്യാപിക ജി.എസ് രോഷ്മ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എം.എ റഹ്മാൻ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!