Kerala News

വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവാസി ഭക്തന്റെ കാണിക്ക;100 പവന്റെ പൊന്നാനയും ഒരുകോടി രൂപയും

വടക്കുംനാഥ ക്ഷേത്രത്തിലേക്ക് 100 പവന്‍ തൂക്കമുള്ള സ്വര്‍ണ ആനയുംഒരു കോടി രൂപയും കാണിക്കായായി സമര്‍പ്പിച്ച് പ്രവാസി ഭക്തന്‍. കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണ്ണ ആനയെ പ്രതീകാത്മകമായി നടയിരുത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പഴയന്നൂര്‍ ശ്രീരാമന്‍ എന്ന ആനയെയാണ് നടയിരുത്തിയത്.വന്യജീവി സംരക്ഷണ നിയമത്തിലെ നിബന്ധനകള്‍ പ്രകാരം ക്ഷേത്രങ്ങളില്‍ ആനകളെ നടയ്ക്കിരുത്താനാകില്ല. ഇതോടെയാണ് ദേവസ്വം ആനയെ പ്രതീകാത്മകമായി നടക്കിരുത്തിയത്. തൃശൂരിലെ ഒരു പ്രവാസി വ്യവസായിയാണ് സമര്‍പ്പണം നടത്തിയത്. എന്നാല്‍ അദ്ദേഹത്തിന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. സ്വര്‍ണ ആനയ്ക്ക് 45 ലക്ഷത്തോളം രൂപ വിലമതിക്കും. നടയിരുത്തലിന്റെ ചടങ്ങുകളിലെല്ലാം സ്വര്‍ണ ആനയെയും ഉള്‍പ്പെടുത്തിയിരുന്നു. ക്ഷേത്രത്തിലെ വലിയബലിക്കല്ലിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് നടയിരുത്തല്‍ച്ചടങ്ങ് നടന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!