നിർത്തിവെച്ച കെ റെയിൽ സര്‍വേ നടപടികള്‍ വീണ്ടും തുടങ്ങി. നട്ടാശ്ശേരിയിൽ സർവേ പുനരാരംഭിച്ചതിനു പിന്നാലെ സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ തന്നെ പിഴുതെടുത്തു. പിഴുതെടുത്ത കല്ലുകൾ കുളത്തിലിടുകയും ചെയ്തു. രാവിലെതന്നെ സ്ഥലത്തെത്തിയ അധികൃതർ 12 സർവേ കല്ലുകൾ സ്ഥാപിച്ചതിനു പിന്നാലെയാണു പ്രതിഷേധം അരങ്ങേറിയത്.പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കുഴിയാലിപ്പടിയിൽ തസഹിൽദാരെ നാട്ടുകാർ തടഞ്ഞു. കെ റെയിൽ വാഹനവും നാട്ടുകാർ തടഞ്ഞുവച്ചു.മതിയായ രേഖകൾ ഇല്ലാതെ കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ച നാട്ടുകാർ, കൗൺസിലർമാരുടെ നേതൃത്വത്തിലാണു സർവേ കല്ലുകൾ പിഴുതുമാറ്റിയത്.
അതേസമയം, കല്ലിടാനുള്ള തീരുമാനം റവന്യൂവകുപ്പിന്റേതെന്ന കെ-റെയിലിന്റെ വാദം തള്ളി റവന്യൂമന്ത്രി. റവന്യൂ വകുപ്പ് സ്ഥമേറ്റെടുക്കുന്നതിനുള്ള സർക്കാരിന്റെ ഏജൻസി മാത്രമാണെന്ന് കെ രാജൻ പ്രതികരിച്ചു.
കോട്ടയത്ത് പന്ത്രണ്ടിടത്ത് കല്ലിട്ടു, പിഴുതുമാറ്റി നാട്ടുകാർ,കുളത്തിലിട്ടു, വ്യാപക പ്രതിഷേധം

