Kerala News

പൊതു പണിമുടക്കിൽ നിന്ന് സിനിമ തിയേറ്ററുകളെ ഒഴിവാക്കണം; ഫിയോക്ക്

രണ്ടു ദിവസത്തെ പൊതു പണിമുടക്കിൽ നിന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകൾ പൂർണമായി തുറന്ന വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തിൽ തീയേറ്ററുകൾ അടച്ചിടുന്നത് തിരിച്ചടിയാകുമെന്നും ഫിയോക് അഭിപ്രായപ്പെട്ടു.

ഇന്ധന വിലവർധന അടക്കം കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സംയുക്ത തൊഴിലാളി യൂണിയൻ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേരളത്തിലും പണിമുടക്ക്ശക്തമാകും. എല്ലാ ജില്ലകളിലും 25 സമര കേന്ദ്രങ്ങൾ തുറന്ന് റാാലികൾ നടത്താനാണ് തീരുമാനം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ സഹകരിക്കാനാണ് ആഹ്വാനം. മോട്ടോർ വാഹനമേഖല, കെ.എസ്.ആർ.ടി.സി, വ്യാപാര മേഖല എന്നിവ പണിമുടക്കാൻ ആഹ്വാനം ചെയ്തതോടെ പൊതുഗതാഗതത്തേയും കടകമ്പോളങ്ങളെയും ബാധിച്ചേക്കും

എല്ലാ മേഖലയും പണിമുടക്കിൽ സഹകരിക്കണമെന്നും, അവശ്യ സർവ്വീസുകളെ സമരത്തിൽ നിന്നൊഴിവാക്കുമെന്നും സംയുക്ത തൊഴിലാളി സംഘടനകൾ വ്യക്തമാക്കി.

. ട്രെയിനുകൾ സർവ്വീസ് നടത്തുമെങ്കിലും ട്രെയിനുകളിൽ യാത്ര ഒഴിവാക്കി പൊതുജനവും സഹകരിക്കണമെന്നും സംയുക്ത തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!