ഇന്ത്യയുടെ ചരിത്ര നേട്ടമായ ചന്ദ്രയാൻ 2 ദൗത്യം അന്തിമഘട്ടത്തിലേക്ക് കുതിക്കുന്നു. രണ്ടാം ഭ്രമണപഥം താഴ്ത്തൽ ഇന്ന് വിജയകരമായി പൂർത്തിയാക്കി. ലാൻഡർ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റർ മാത്രം അകലെ എത്തി.
സെപ്റ്റംബർ ഏഴിന് ചന്ദ്രയാൻ-2 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനാകുമെന്നാണ് ഐ.എസ്.ആർ.ഒ അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് 6.21ഓടെ പേടകം അഞ്ചാമത്തെ ഭരമണപഥ മാറ്റം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

