Kerala News

ഘടകകക്ഷികളുടെ ആവശ്യം തള്ളി;രാജ്യസഭാ സീറ്റ് സിപിഐഎമിനും സിപിഐക്കും

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് സിപിഐയ്ക്ക് കൊടുക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ ധാരണ
എൽഡിഎഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐക്ക് നൽകും. ഇന്ന് എകെജി സെൻ്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനമായത്.രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളാണ് എല്‍ഡിഎഫിന് ഉള്ളത്. ഇതില്‍ ഒന്നില്‍ സിപിഐഎമ്മും മറ്റൊന്നില്‍ സിപിഐയും മത്സരിക്കും
ഒഴിവ് വരുന്ന രണ്ട് സീറ്റുകളിൽ ഒന്നിന് ജെഡിഎസും, എൻസിപിയും, എൽജെഡിയും യോഗത്തിൽ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ദേശീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് സിപിഐക്ക് നൽകാമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുകയായിരുന്നു. കൂടുതൽ എതിർപ്പുകളില്ലാതെ ഈ നിലപാട് എൽഡിഎഫ് യോഗം അംഗീകരിച്ചു.

ഐക്യകണ്ഠേനയാണ് രാജ്യസഭാ സീറ്റിലെ ചർച്ചകൾ പൂർത്തിയാക്കിയതെന്ന് എൽഡിഎഫ് കൺവീന‍ർ എ.വിജയരാഘവൻ പറഞ്ഞു. മുന്നണി സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!