മദ്യം വിളമ്പാന്‍ യുവതികളെ ഉപയോഗിച്ചതിനെ തുടര്‍ന്ന് കൊച്ചി ഹാര്‍ബര്‍ വ്യൂ ഹോട്ടൽ ഉടമയ്ക്കെതിരേ കേസെടുത്തു.കഴിഞ്ഞ 12ന് നവീകരിച്ച ബാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിദേശത്തു നിന്ന് എത്തിച്ച വനിതകളെ ഉപയോഗിച്ചു മദ്യം വിളമ്പിച്ചത്. സ്റ്റോക്ക് രജിസ്റ്ററില്‍ കൃത്രിമം കണ്ടതിനും ഇവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. അബ്കാരി ചട്ടം ലംഘിച്ചതിന് ഹാര്‍ബര്‍ വ്യു ഹോട്ടല്‍ മാനെജരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ബാറുകളില്‍ സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമ ലംഘനം തന്നെയെന്ന് എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വ്യക്തമാക്കി. വിദേശ മദ്യ നിയമം 27 എ, ബാര്‍ ലൈസന്‍സ് 9 എ എന്നിവയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി.ടിനിമോന്‍ പറഞ്ഞു. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണു വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പിയത് എന്നായിരുന്നു ഹോട്ടൽ ഉടമകളുടെ നിലപാട്. ഇത് തിരുവനന്തപുരത്തെ ഒരു ഹോട്ടലിനു മാത്രമായി പുറപ്പെടുവിച്ച വിധിയാണ് എന്നാണ് എക്സൈസ് പറയുന്നത്. വനിതകൾ മദ്യം വിളമ്പിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധ നടപടികൾക്ക് അറസ്റ്റിലായ മാനേജരെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരിൽ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ എന്ന ഹോട്ടല്‍ ഷിപ്പ് യാര്‍ഡ് ഫ്ളൈ ഹൈ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. വിദേശത്ത് നിന്ന് എത്തിച്ച വനിതകളെ ഉപയോഗിച്ചാണ് ഇവിടെ മദ്യം വിളമ്പുന്നത്.

