Trending

നിരോധനം വേണമെന്നു പറഞ്ഞിട്ട് നടക്കുന്നില്ല’മദ്യക്കുപ്പികള്‍ എറിഞ്ഞുടച്ച് ഉമാഭാരതി’

മദ്യനിരോധനം ആവശ്യപ്പെട്ടള്ള പ്രതിഷേധത്തിനിടെ മധ്യപ്രദേശിൽ മദ്യശാലയ്ക്ക് നേരെ കല്ലെറിഞ്ഞ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി.മദ്യശാലയ്ക്ക് മുന്നിലെത്തിയ ഉമാഭാരതി കടയിലേക്ക് കല്ലെറിയുന്നതിന്‍റെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പിന്നീട് ഉമാഭാരതി തന്നെ ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു. പ്രദേശത്തെ മദ്യശാലകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂട്ടണമെന്ന് ഉമാഭാരതി അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു
ബർഖേദ പഠാനി പ്രദേശത്തെ തൊഴിലാളികളുടെ കോളനിയിൽ നിരവധി മദ്യശാലകളുണ്ട്. ഈ കടകളിലേക്ക് ഈ തൊഴിലാളികളുടെ പണമാണ് ഒഴുകുന്നത്. മദ്യശാല സർക്കാർ നയത്തിന് എതിരായതിനാൽ സ്ത്രീകളും പ്രദേശവാസികളും എതിർപ്പ് പരസ്യമാക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. കട പൂട്ടുമെന്ന് ഭരണകൂടം മുമ്പ് പലതവണ ഉറപ്പ് നൽകിയിരുന്നു, പക്ഷേ വർഷങ്ങളായി ഇത് സംഭവിച്ചിട്ടില്ല’ മദ്യശാല കല്ലെറിഞ്ഞ് തകർക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഉമാഭാരതി ട്വീറ്റ് ചെയ്തു.ഭോപ്പാലില്‍ ഞായറാഴ്ചയാണ് സംഭവം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!