ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് വ്യാപനം നടന്ന ഷാങ്ചുന്‍ എന്ന നഗരം അടച്ചു പൂട്ടി. രാജ്യത്തെ വ്യവാസായിക നഗരങ്ങളിലൊന്നായ ഷാങ് ചുനില്‍ 90 ലക്ഷം ജനങ്ങളാണുള്ളത്. ലോക്ഡൗണ്‍ ചട്ട പ്രകാരം ഈ ജനങ്ങളെല്ലാം വീടുകളില്‍ തന്നെ കഴിയണം. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് രണ്ട് ദിവസം കൂടുമ്പോള്‍ പുറത്ത് പോയി അവശ്യ സാധനങ്ങള്‍ വാങ്ങാം. ഒപ്പം എല്ലാവരും മൂന്ന് തവണകളായി കൊവിഡ് പരിശോധന നടത്തണം. അവശ്യ സേവനങ്ങളല്ലാതെ എല്ലാ സ്ഥാപനങ്ങളും നഗരത്തില്‍ അടച്ചു പൂട്ടിയിട്ടുണ്ട്.
പതിവില്‍ നിന്ന വിപരീതമായി കൊവിഡ് കേസുകള്‍ ഈ ആഴ്ച ചൈനയില്‍ ആയിരം കടന്നതിന് പിന്നാലെയാണ് നടപടികള്‍. വെള്ളിയാഴ്ച 1369 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് ആഴ്ച മുമ്പ് വരെ 100 ല്‍ കുറവ് കൊവിഡ് കേസുകള്‍ മാത്രമാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്
ഷാങ്ചുന്‍ നഗരത്തിന് പുറമെ ബീജിങ്ങില്‍ നിരവധിയിടങ്ങളില്‍ ഭാഗിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ സീറോ കൊവിഡ് പോളിസി പ്രകാരം രാജ്യത്ത് ചെറിയ തോതില്‍ കൊവിഡ് വ്യാപനം നടന്നാലും കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പാക്കുക. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയില്‍ കൊവിഡ് കേസുകള്‍ കുറയുന്നതിന് കാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ വലിയ ലോക്ഡൗണുകള്‍ ചൈനയ്ക്ക് എപ്പോഴും പിന്തുടരാനാവില്ലെന്നും വൈറസിനൊപ്പം സുരക്ഷയോടെ ജീവിക്കുക എന്ന രീതിയിലേക്ക് രാജ്യം മാറി ചിന്തിക്കേണ്ടതുണ്ടെന്നും വിദഗ്ധാഭിപ്രായമുണ്ട്.