Kerala News

സ്ത്രീധന പരാതികൾക്കുള്ള പോർട്ടൽ;ആയോധന കലയില്‍ പരിശീലനം,വിവാഹ പൂര്‍വ കൗണ്‍സിലിംഗ്

സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വർധിച്ചു വരുന്ന സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാനും ഓൺലൈനായി തന്നെ നടപടികൾ സ്വീകരിക്കാനും സജ്ജമാക്കിയ പോർട്ടലാണിത്. ഈ പോർട്ടൽ മുഖേന വ്യക്തികൾക്കോ, പൊതുജനങ്ങൾക്കോ, സംഘടനകൾക്കോ സ്ത്രീധനം വാങ്ങുന്നതോ നൽകുന്നതോ ആയ പരാതി നൽകാവുന്നതാണ്. പരാതി പരിഹരിച്ച് നടപടികൾ സ്വീകരിക്കുന്നതാണ്. മുഖ്യ സ്ത്രീധന നിരോധന ഓഫീസർ പരാതി തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതാണ്.
വിവാഹ പൂർവ കൗൺസിലിംഗ്
വിവാഹ ശേഷം സ്ത്രീകൾ എങ്ങനെയായിരിക്കണം എങ്ങനെയായിരിക്കരുത് എന്ന മുൻവിധികൾ പലപ്പോഴും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും അവകാശ ലംഘനങ്ങൾക്കും കാരണമാകും. ഇതിനെതിരെ കുടുംബങ്ങൾക്കകത്ത് ബോധവത്കരണം ആരംഭിക്കേണ്ട ആവശ്യകതയിലൂന്നിയാണ് വിവാഹ പൂർവ കൗൺസിലിംഗ് ആരംഭിക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന്റെ പ്രാദേശിക ഘടകങ്ങൾ വഴിയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
അങ്കണപ്പൂമഴ ജെൻഡർ ഓഡിറ്റഡ് പാഠ പുസ്തകം
കുട്ടികളിൽ ചെറുപ്രായം മുതൽ തന്നെ ലിംഗ സമത്വത്തിന്റെ പ്രാധാന്യവും അവബോധവും നൽകുക എന്ന ലക്ഷ്യം മുൻനിറുത്തി അങ്കണവാടികളിൽ ഉപയോഗിച്ചു വരുന്ന പഠന സാമഗ്രികൾ ജെൻഡർ ഓഡിറ്റിന് വിധേയമാക്കിയിരിക്കുന്നു. ഈ ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ പരിഷ്‌ക്കരിച്ചതാണ് അങ്കണപ്പൂമഴ പുതിയ പാഠപുസ്തകം.
പെൺട്രിക കൂട്ട
അട്ടപ്പാടിയിലെ ആദിവാസി ഊരിലെ ആദിവാസി ജനങ്ങളുടെ ഇടയിലുള്ള പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ പോഷണ നിലവാരം ഉയർത്താൻ ജീവിതശൈലിയിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ ജനങ്ങളുടെ ഇടയിൽ ബോധവൽക്കരിക്കാനും ലക്ഷ്യമിട്ടാണ് അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ പെൺട്രിക കൂട്ട ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. രോഗം ബാധിച്ചാൽ ആശുപത്രിയിൽ ചികിത്സയ്ക്ക് സമയബന്ധിതമായി പോകാൻ ഈ കൂട്ടായ്മ ബോധവൽക്കരിക്കും. ആരോഗ്യ നിലവാരം കുറയ്ക്കുന്ന അനാചാരങ്ങൾ, ജീവിതശൈലി, ശീലങ്ങൾ, എന്നിവ മാറ്റുന്നതിനും ജനങ്ങളെ പ്രേരിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതാണ്.
ധീര പദ്ധതി
സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ബാല്യകാലത്തിൽ തന്നെ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുക, സ്വയരക്ഷ സാധ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ധീര പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നിർഭയ സെൽ മുഖാന്തിരം 10 മുതൽ 15 വയസ് വരെയുള്ള പെൺകുട്ടികൾക്ക് ആയോധന കലകൾ അഭ്യസിപ്പിക്കുന്നതുമാണ്. ഈ ഏപ്രിൽ മാസം മുതൽ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട 3 തദ്ദേശ സ്ഥാപനങ്ങൾ വഴിയായിരിക്കും പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!