ഉത്തര്‍പ്രദേശില്‍ ഏഴാംഘട്ട വോട്ടെടുപ്പ് ഇന്ന്. 9 ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. വാരാണസി അസംഗഡ്, ഗാസിപ്പൂര്‍, മിര്‍സാപൂര്‍ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടെ 54 നിയോജക മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. അസംഗഢ്, മാവു, ജോന്‍പുര്‍, ഘാസിപുര്‍, മിര്‍സാപുര്‍ തുടങ്ങിയ ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്നവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.9 മണിവരെ 8 ശതമാനം പോളിംഗ് ആണ് രേഖപെടുത്തിയിരിക്കുന്നത്

രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം ആറുമണിക്ക് അവസാനിക്കും. ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്ന മേഖലയിലെ 29 സീറ്റുകളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളുമായിരുന്നു വിജയിച്ചിരുന്നത്. അന്ന് എസ്.പി. 11 സീറ്റുകളിലും ബി.എസ്.പി. ആറു സീറ്റുകളിലും വിജയിച്ചിരുന്നു
തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു പിന്നാലെ യുപി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പുർ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എക്സിറ്റ് പോൾ ഫലങ്ങളും ഇന്നു വൈകിട്ടു പുറത്തുവരും. വ്യാഴാഴ്ചയാണ് അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.

