Kerala News

കെ റെയിൽ; നെടുവണ്ണൂരില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

കെ റെയിലിനായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നെടുമ്പാശ്ശേരി നെടുവണ്ണൂരില്‍ നാട്ടുകാര്‍ തടഞ്ഞു. ഗേറ്റ് അടച്ചും പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായും ഉദ്യോഗസ്ഥര്‍ക്ക് എതിരെ പ്രതിഷേധം കടുപ്പിച്ചു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കടുത്ത പ്രതിഷേധങ്ങള്‍ക്ക് നടുവിലും പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. നെടുമ്പാശ്ശേരി-ചെങ്ങമനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് നെടുവണ്ണൂര്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടമ്മമാര്‍ പ്രദേശത്ത് കെ റെയിൽ അടയാളക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രതിരോധിച്ചിരുന്നു. വീട്ടുപറമ്പില്‍ കല്ല് നാട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം ഉദ്യോഗസ്ഥർ കല്ലുകൾ നാട്ടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അങ്കമാലി, നെടുമ്പാശ്ശേരി മേഖലകളിൽ കെ റെയിൽ സംഘത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!