മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കരുവൻതിരുത്തി ഷറഫുദ്ദീൻ തങ്ങൾ അറസ്റ്റിൽ.പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേസിനാസ്പദമായ സംഭവം നടക്കുന്നത്.2021 ഡിസംബറിലാണ് . പതിനാലുകാരനായ കുട്ടിയെ ഷറഫുദ്ദീൻ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ ഷറഫുദ്ദീൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 50 രൂപ നൽകുകയും ചെയ്തു. ചൈൽഡ് ലൈൻ അധികൃതർ നൽകിയ കൗൺസിലിംഗിൽ പീഡനത്തിന് ഇരയായതായി കുട്ടി പറയുകയായിരുന്നു . പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പീഡന പരാതി ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരിയിൽ മറ്റൊരു പതിനാലുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.