Kerala News

ഉപ്പിലിട്ടത് വിൽക്കാനുള്ള നിരോധനം പിൻവലിച്ചു; കടകൾ ഇന്ന് തുറക്കും

കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഉപ്പിലിട്ടതു വിൽക്കുന്നത് നിരോധിച്ച കാര്യത്തിൽ കച്ചവടക്കാരുമായി കോർപ്പറേഷൻ മേയർ നടത്തിയ ചർച്ചയെ തുടർന്ന് ഇന്ന് വൈകുന്നേരം മുതൽ ബീച്ചിലെ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. .

വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും കച്ചവടക്കാർക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മേയർ പറഞ്ഞു.

കാസർഗോഡ് നിന്ന് വിനോദ സഞ്ചാരത്തിന് ബീച്ചിൽ എത്തിയ കുട്ടികൾ വെള്ളമാണെന്നു കരുതി രാസദ്രാവകം കഴിച്ചു പൊള്ളലേറ്റതിന് പിന്നാലെ കഴിഞ്ഞ ദിവസം ബീച്ചിലെ കടകളിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളുമായി കൂടുതൽ പേർ കോർപറേഷൻ ആരോഗ്യ വിഭാഗത്തെ സമീപിച്ചു. തുടർന്നാണ് അടിയന്തിര നടപടിയെന്ന നിലയിൽ ഉപ്പിലിട്ടത് വിൽക്കുന്നത് നിരോധിച്ചത്. ലൈസൻസുള്ള കടകൾക്ക് മാത്രമാണ് ഇനി കച്ചവടം ചെയ്യാൻ അനുമതി കൊടുക്കു എന്ന് മേയർ അറിയിച്ചിരുന്നു. തുടർന്ന് കച്ചവടക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!