Kerala News

അഞ്ചു പാർട്ടികളിൽ അലഞ്ഞുനടന്ന രാഷ്ട്രീയ ഭിക്ഷാംദേഹി;ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം എനിക്ക് വേണ്ട തിരിച്ചടിച്ച് വി ഡി സതീശൻ

പ്രതിപക്ഷനേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപദേശിക്കേണ്ടെന്ന് തിരിച്ചടിച്ച് വി ഡി സതീശൻ.ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കണ്ട് പഠിക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അഞ്ച് പാർട്ടികളിൽ പ്രവർത്തിച്ച റെക്കോഡൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നതെന്നും സതീശൻ പരിഹസിച്ചു. കേരളത്തിലെ സംഘപരിവാറും ബി.ജെ.പിയും ചെയ്യേണ്ട പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും നിയമവിരുദ്ധ, ഭരണഘടനാ വിരുദ്ധ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
തനിക്കില്ലാത്ത എന്ത് മേന്മയാണ് ചെന്നിത്തലയിലും ഉമ്മൻചാണ്ടിയിലും കണ്ടതെന്ന് പറയേണ്ടത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. രമേശും ഉമ്മൻചാണ്ടിയും പറഞ്ഞാൽ താൻ കേൾക്കാം. ഗവർണർ പറഞ്ഞാൽ കേൾക്കാൻ ഉദ്ദേശ്യമില്ല – എന്ന് സതീശൻ പറഞ്ഞു
നയപ്രഖ്യാപനം വായിക്കുക എന്നത് ഗവർണറുടെ വായിക്കാതിരുന്നെങ്കിൽ ഗവർണർ ഇന്ന് രാജി വയ്ക്കേണ്ടി വന്നേനെ. അത് ചൂണ്ടിക്കാട്ടാനോ വ്യക്തമായി ഗവർണറോട് പറയാനോ സർക്കാരിനായില്ല.
സർക്കാരിനെ തോക്കിൻമുനയിൽ നിർത്തുകയായിരുന്നു ഗവർണർ. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലിനെ ബലിയാടാക്കുകയായിരുന്നു സർക്കാർ”, സതീശൻ ആരോപിച്ചു.

”ഗവർണർ നയപ്രഖ്യാപനം വായിച്ചില്ലെങ്കിൽ രാജി വയ്ക്കണ്ട സ്ഥിതിയായിരുന്നു. അതിൽ നിന്ന് ഗവർണറെ രക്ഷിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ഗവർണറെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഗവർണർ സർക്കാരിന്‍റെ തെറ്റിന് കൂട്ടുനിന്നു. ലോകായുക്തഭേദഗതി രാഷ്ട്രപതിക്ക് അയക്കണമായിരുന്നു. നിയമലംഘനം നടത്തിയപ്പോഴാണ് താൻ വിമർശിച്ചത്”, സതീശൻ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!